കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് ഒമാനില്‍ രണ്ട് പേര്‍ മരിച്ചു
മസ്‌കത്ത്– കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് ഒമാനില്‍ രണ്ട് പേര്‍ മരിച്ചു. ഒരു ഒമാനി പൗരനും പ്രവാസി വനിതയുമാണ് മരിച്ചതെന്ന് ഒമാന്‍ പോലീസ് അറിയിച്ചു. സുവൈഖ് വിലായത്തിലാണ് സംഭവം. പ്രവാസി വനിത സെപ്റ്റംബര്‍ 29നും, ഒമാനി പൗരന് കഴിഞ്ഞ ദിവസവുമാണ് മരിച്ചത്. കുപ്പിവെള്ളം കുടിച്ചതിനെ തുടര്‍ന്ന് ഒമാൻ പൗരനെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ രണ്ടു ദിവസം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ശേഷമാണ് ഒമാനി പൗരന് മരണപ്പെട്ടത്. ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്ത യുറാനസ് സ്റ്റാര്‍ എന്ന ബ്രാന്‍ഡിന്റെ കുപ്പിവെള്ളത്തില്‍ […]














