കൂലിക്കഫീലുമാര്‍ക്ക് മുന്നറിയിപ്പുമായി ജവാസാത്ത്
റിയാദ്: തൊഴിലാളികളെ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ജവാസാത്ത്. ഇങ്ങനെ സ്‌പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുന്നവര്‍ക്ക് ആറു മാസം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് അനുവദിക്കില്ലെന്നും ജവാസാത്ത് വിശദീകരിച്ചു.വിദേശ തൊഴിലാളിയെ സ്‌പോണ്‌സറുടെ മറ്റു സ്ഥാപനങ്ങളിലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടിയോ ജോലി ചെയ്യാന്‍ അനുവാദം കൊടുക്കുന്ന സ്‌പോണ്‌സര്‍മാര്‍ക്കാണ് ശിക്ഷ ലഭിക്കുക. പിടിക്കപ്പെടുന്ന തൊഴിലാളിക്ക് മാത്രമല്ല, അവരുടെ യഥാര്‍ഥ സ്‌പോണ്‍സര്‍മാര്‍ക്കും ശിക്ഷ […]













