സൗദിയിൽ വിവാഹ വായ്പകൾ താല്ക്കാലികമായി നിര്ത്തിവെച്ചതായി സാമൂഹിക വികസന ബാങ്ക്
ജിദ്ദ – വിവാഹിതരാകാന് പോകുന്ന സൗദി യുവാക്കള്ക്ക് അനുവദിക്കുന്ന ലഘുവായ്പകള് താല്ക്കാലികമായി നിര്ത്തിവെച്ചതായി സാമൂഹിക വികസന ബാങ്ക് അറിയിച്ചു. വ്യക്തിഗത വായ്പാ ഉല്പന്നങ്ങള് മെച്ചപ്പെടുത്താനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചുവടു വെപ്പിന്റെ ഭാഗമായാണിത്. ഭാവിയില് കൂടുതല് മെച്ചപ്പെട്ടതും ഫലപ്രദവുമായ സേവനങ്ങള് നല്കാന് ലക്ഷ്യമിട്ടാണ് വിവാഹ വായ്പകള് താല്ക്കാലികമായി നിര്ത്തിവെക്കുന്നതെന്ന് ബാങ്ക് പറഞ്ഞു. ബാങ്കിന്റെ മറ്റു വായ്പകള്ക്ക് സൗദി പൗരന്മാര്ക്ക് അപേക്ഷകള് സമര്പ്പിക്കാവുന്നതാണ്. സാമൂഹിക വികസന ബാങ്കില് നിന്ന് ഇതിനകം 12 ലക്ഷത്തിലേറെ പേര്ക്ക് വിവാഹ വായ്പകള് നല്കിയിട്ടുണ്ട്. 18,000 […]