പ്ലാസ്റ്റിക്കിനോട് ‘നോ’ പറയാൻ ഉമ്മുൽഖുവൈൻ. ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് ഷോപ്പുകളിൽ 25 ഫിൽസ് ഈടാക്കും.
ദുബൈ : ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകൾക്ക് പിന്നാലെ പ്ലാസ്റ്റിക്കിനോട് ‘നോ’ പറയാൻ ഉമ്മുൽഖുവൈൻ. ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് ഷോപ്പുകളിൽ 25 ഫിൽസ് ഈടാക്കും. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇതോടെ, വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ പുനരുപയോഗിക്കാവുന്ന ബാഗുകളുമായി വരേണ്ടിവരും. അല്ലാത്തവർ 25 ഫിൽസ് നൽകി പ്ലാസ്റ്റിക് ബാഗുകൾ വാങ്ങണം. ഉമ്മുൽഖുവൈൻ എക്സിക്യൂട്ടിവ് കൗൺസിലിന്‍റേതാണ് തീരുമാനം. പ്ലാസ്റ്റിക് പൂർണമായി നിരോധിക്കുന്നതിന്‍റെ മുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തിയത് […]














