കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ വ്യക്തികള്‍ക്ക് മേല്‍ ഈടാക്കിയ പിഴകള്‍ 15 ദിവസത്തിനകം അടക്കണമെന്ന് സൗദി ആഭ്യന്തരമന്ത്രാലത്തിന്റെ മുന്നറിയിപ്പ്.
റിയാദ് : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ വ്യക്തികള്‍ക്ക് മേല്‍ ഈടാക്കിയ പതിനായിരം റിയാല്‍ പിഴകള്‍ 15 ദിവസത്തിനകം അടക്കണമെന്ന് സൗദി ആഭ്യന്തരമന്ത്രാലത്തിന്റെ മുന്നറിയിപ്പ്. 2020, 2021 വര്‍ഷങ്ങളില്‍ രേഖപ്പെടുത്തി മൊബൈലുകളില്‍ സന്ദേശമെത്തിയ പിഴകള്‍ക്കാണിപ്പോള്‍ പുതിയ മുന്നറിയപ്പെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് പലര്‍ക്കും അവരുടെ മൊബൈലുകളില്‍ സന്ദേശമായെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇത്തരം സന്ദേശം പലര്‍ക്കും മൊബൈലുകളില്‍ എത്തിക്കഴിഞ്ഞു. ഫൈനല്‍ വാര്‍ണിംഗ് ആണെന്നും ഇന്നു മുതല്‍ 15 ദിവസത്തിനകം നിശ്ചിത ബില്‍ നമ്പര്‍ വഴി പതിനായിരം റിയാല്‍ […]














