വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടിയിലേറെ വർധനവ്; ഗൾഫിൽ സ്കൂൾ തുറന്നിട്ടും നാട്ടിൽ കുടുങ്ങി പ്രവാസി കുടുംബങ്ങൾ
അബുദാബി: മധ്യവേനൽ അവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകൾ തുറന്നെങ്കിലും, ഹാജർ നിലയിൽ 35 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്, മറ്റു സ്കൂളുകളിൽ 5 മുതൽ 10 ശതമാനം വരെ മാത്രമാണ് കുറവ്. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതാണ് പ്രവാസി കുടുംബങ്ങൾ നാട്ടിൽ കുടുങ്ങാൻ കാരണം. 10-ഉം 12-ഉം ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിലപ്പെട്ട ക്ലാസുകൾ നഷ്ടപ്പെടുകയാണ്. റാസൽഖൈമയിലെ ചില സ്കൂളുകൾ ഒരാഴ്ച മുമ്പ് 10, 12 ക്ലാസുകൾക്കായി […]














