യു.എ.ഇ യിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്
അബുദാബി: യു.എ.ഇ യിൽ നേരിയ ഭൂചനം അനുഭവപ്പെട്ടതായി നാഷ്ണൽ സെൻറർ ഓഫ് മെറ്റിരിയോളജിയുടെ(NCM)നാഷ്ണൽ സീസ്മിക് നെറ്റ് വർക്കിൻ്റെ സ്റ്റേഷനുകൾ റിപ്പോർട്ട് ചെയ്തു . പ്രദേശിക സമയം രാവിലെ 7.53 നാണ് യുഎഇ യിലെ മസാഫി ഏരിയയിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 1.6 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. പ്രദേശവാസികൾക്ക് ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും യാതൊരുവിധ അനന്തരഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.