ഫൈബർ ഗ്ലാസിൽ പുതിയ ഗ്യാസ് സിലിണ്ടറുകൾ ഇറങ്ങി; ഭാരം കുറവ്
പുതിയ സിലിണ്ടറിന് വില 409 റിയാൽറിയാദ്- സൗദിയിൽ ഫൈബർ ഗ്ലാസിൽ നിർമിച്ച പുതിയ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമായിത്തുടങ്ങി. ഭാരം കുറഞ്ഞതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും കൂടുതൽ സുരക്ഷിതവുമാണ് പുതിയ സിലിണ്ടറുകൾ. ഗ്യാസ്‌കോ കമ്പനി പുറത്തിറക്കിയ പുതിയ സിലിണ്ടറുകൾക്ക് പഴയ സിലിണ്ടറുകളെ അപേക്ഷിച്ച് ഭാരം കുറവാണെന്ന് ഗ്യാസ്‌കോ ഓപ്പറേഷനൽ എക്‌സലൻസ് മാനേജർ നാസിർ അൽഅനസി പറഞ്ഞു. ഫൈബർ ഗ്ലാസിൽ നിർമിച്ച പുതിയ സിലിണ്ടറുകൾക്ക് പഴയ സിലിണ്ടറുകളെ അപേക്ഷിച്ച് 40 ശതമാനം ഭാരം കുറവാണ്. പുതിയ സിലിണ്ടറിന് 409 റിയാലും പഴയ […]