യുഎഇയിൽ ഇടനിലക്കാരെ ഒഴിവാക്കി സ്മാർട്ടായി വീസയും ഐഡി കാർഡും എടുക്കാം.
അബുദാബി: യുഎഇയിൽ ഇടനിലക്കാരെ ഒഴിവാക്കി സ്മാർട്ടായി വീസയും ഐഡി കാർഡും എടുക്കാം. അപേക്ഷകളിൽ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓൺലൈനിലൂടെ സാധിക്കും. വീസ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ പരിഷ്ക്കരിക്കാൻ 5 നടപടികൾ പൂർത്തിയാക്കണം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നീ വെബ്‌സൈറ്റിലോ www.icp.gov.ae യുഎഇ ഐസിപി സ്‌മാർട്ട് ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. വീസയ്ക്ക് അപേക്ഷിക്കാനായി ഇനി എമിഗ്രേഷനിലോ ആമർ സെന്ററുകളിലോ ടൈപ്പിങ് സെന്ററുകളിലോ പോകേണ്ടതില്ലെന്നതാണ് നേട്ടം. 24 […]












