സൗദി അറേബ്യയിൽ സിസിടിവിയുമായി ഇൻസ്റ്റാൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
സൌദി അറേബ്യയിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കിയതും നിരോധിച്ചതുമായ സ്ഥലങ്ങൾ ഏതൊക്കെയെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ച സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ക്യാമറകൾ ഉപയോഗിക്കൽ നിർബന്ധമാക്കിയതും നിരോധിച്ചതുമായ സ്ഥലങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയെന്ന് അധികൃതർ വിശദീകരിച്ചത്. ക്യാമറകളും സുരക്ഷാ നിരീക്ഷണ ഉപകരണങ്ങളും നിർബന്ധമായും സ്ഥാപിക്കേണ്ട വിഭാഗങ്ങൾക്ക് അവ സ്ഥാപിക്കുവാൻ അനുവദിച്ചിട്ടുള്ള സമയപരിധി സംബന്ധിച്ചും ബന്ധപ്പെട്ട വിഭാഗവുമായി ഏകോപിച്ച് ആഭ്യന്തര മന്ത്രാലയം പ്രത്യേക സംവിധാനം നടപ്പിലാക്കും. ഓരോ വിഭാഗത്തിൽപ്പെട്ടവരും അവർക്ക് അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ ക്യാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കേണ്ടതാണ്. […]