യുഎഇയുടെ ദേശീയ പതാകയുണ്ടാക്കിയ പതിനെട്ടുകാരൻ
ദേശീയ ദിനാഘോഷങ്ങളുടെ നിറവിലാണ് യുഎഇ. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പ്രതിഫലിക്കുന്ന ചതുർവർണ പതാക ആകാശത്തു പാറിക്കളിക്കുമ്പോൾ അതു വരച്ചെടുത്ത കലാകാരനെ കൂടി ഓർത്തെടുക്കണമിപ്പോൾ. അന്ന് കൗമാരം പിന്നിടാത്ത ആ പയ്യന്റെ കഥയിങ്ങനെയാണ്. ഏഴു എമിറേറ്റുകൾ ഒന്നിച്ചു ചേർന്ന് യുഎഇ യൂണിയനായി മാറിയ 1971. പുതിയ രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പ്രതിഫലിക്കുന്ന പതാകയ്ക്കായുള്ള ആലോചന അവസാനമെത്തിയത് ഒരു മത്സരത്തിലാണ്. ഇത്തിഹാദ് പത്രത്തിൽ സർക്കാർ അതിനായി ഒരു പരസ്യം ചെയ്തു. ഡിസൈൻ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് […]