ദുബായിലെ എല്ലാ ടാക്‌സികളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയുമായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.
ദുബായ് : നാലു വര്‍ഷത്തിനകം ദുബായിലെ എല്ലാ ടാക്‌സികളും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയുമായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നിലവില്‍ നിരത്തുകളില്‍ ഓടുന്ന എല്ലാ പെട്രോള്‍, ഡീസല്‍ ടാക്‌സികളും മാറ്റി മുഴുവന്‍ ടാക്‌സികളും ഇലക്ട്രിക്, ഹൈഡ്രജന്‍, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റും. ഓരോ വര്‍ഷവും 10 ശതമാനം എന്ന രീതിയില്‍ പരിസ്ഥിതി സൗഹൃദ ടാക്‌സികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. നിലവില്‍ 72 ശതമാനം ടാക്‌സികളും പരിസ്ഥിതി സൗഹൃദമാക്കിയിട്ടുണ്ട്. ദുബായില്‍ ആകെ […]













