ദോഹ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 20 കോടി കടന്നു
ദോഹ: ദോഹ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 20 കോടി കടന്നു. അഞ്ചര വർഷം കൊണ്ടാണ് മെട്രോയിൽ ഇത്രയും പേർ യാത്ര ചെയ്തത്. 2019 മെയ് മാസത്തിലാണ് ദോഹ മെട്രോ യാത്ര തുടങ്ങുന്നത്. 2023 ജനുവരി ആയപ്പോഴേക്ക് യാത്രക്കാരുടെ എണ്ണം 10 കോടിയിലെത്തി. ഏതാണ്ട് മൂന്നര വർഷമാണ് പത്ത് കോടിയിലെത്താൻ എടുത്തത്. എന്നാൽ അടുത്ത പത്ത് കോടി യാത്രക്കാർ മെട്രോ ഉപയോഗിക്കാൻ എടുത്ത സമയം രണ്ട് വർഷത്തിൽ താഴെയാണ്. ഖത്തറിൽ യാത്രക്കാർക്ക് മെട്രോയോടുള്ള പ്രിയമാണ് ഇത് സൂചിപ്പിക്കുന്നത്. ലോകകപ്പ് […]