സൗദിവല്ക്കരണ തീരുമാനങ്ങള് നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന് സൗദിയില് മിനിമാര്ക്കറ്റുകളില് പരിശോധന
നജ്റാൻ: സൗദിവല്ക്കരണ തീരുമാനങ്ങള് നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന് നജ്റാന് നഗരത്തിലെയും ഹബൂനയിലെയും മിനിമാര്ക്കറ്റുകളില് സൗദിവല്ക്കരണ കമ്മിറ്റി പരിശോധനകള് നടത്തി. നജ്റാനിലെയും ഹബൂനയിലെയും 36 മിനിമാര്ക്കറ്റുകളിലാണ് സൗദിവല്ക്കരണ കമ്മിറ്റി കഴിഞ്ഞ ദിവസം പരിശോധനകള് നടത്തിയത്. ഈ സ്ഥാപനങ്ങളില് 12 വനിതകള് അടക്കം 185 സൗദികളും വിവിധ രാജ്യക്കാരായ 138 വിദേശികളും ജോലി ചെയ്യുന്നതായി വ്യക്തമായി.നിയമ ലംഘനങ്ങള് കണ്ടെത്തിയ ആറു സ്ഥാപനങ്ങള്ക്ക് വാണിംഗ് നോട്ടീസ് നല്കി. നജ്റാനിലെയും ഹബൂനയിലെയും മിനിമാര്ക്കറ്റുകളില് സൗദിവല്ക്കരണ പരിധിയില് വരുന്ന 22 തൊഴിലവസരങ്ങള് പരിശോധനക്കിടെ നിര്ണയിച്ചു. ഈ […]