പ്രവാസികളുടെ ബിനാമി ബിസിനസ് തുറന്നുകാട്ടി സൗദി ജ്വല്ലറി ഉടമകള്
റിയാദ് – ജ്വല്ലറി മേഖലയില് ഇപ്പോഴും ബിനാമി ബിസിനസ് പ്രവണത വ്യാപകമാണെന്ന് സൗദി വ്യാപാരികള് പരാതിപ്പെടുന്നു. ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാന് വാണിജ്യ മന്ത്രാലയം അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകള് ശക്തമായ ശ്രമങ്ങള് നടത്തുന്നുണ്ടെങ്കിലും ഗള്ഫ് രാജ്യങ്ങളുടെ പൗരത്വം നേടി വിദേശികള് സൗദിയില് ജ്വല്ലറി ബിസിനസ് മേഖലയില് പ്രവര്ത്തിക്കുകയാണ്. ബിസിനസ്, തൊഴില് മേഖലകളില് ഗള്ഫ് പൗരന്മാരെ സൗദി പൗരന്മാരെ പോലെ പരിഗണിക്കുന്ന ഇളവുകള് പ്രയോജനപ്പെടുത്തിയാണ് ഗള്ഫ് പൗരത്വം നേടി വിദേശികള് സൗദിയില് ജ്വല്ലറി മേഖലയില് ബിസിനസുകള് ആരംഭിക്കുന്നത്. ഇപ്പോള് […]














