മൊബൈൽ ആപ് ഉപയോഗിക്കുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്
ദുബായ്: മൊബൈൽ ആപ് വഴിബാങ്ക് ഇടപാടുകൾ നടത്തുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറും നേരിട്ടു ബന്ധിപ്പിക്കുന്ന ആപ് സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണ് വിവിധ ബാങ്കുകൾ ഇടപാടുകാർക്ക് നൽകിയ നിർദേശം. ഏതു സാഹചര്യത്തിലും വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്. ക്രെഡിറ്റ്/ഡബിറ്റ് കാർഡ് മുഖേന ഓൺലൈൻ ഇടപാട് നടത്തുന്നവരും സുരക്ഷിതമായ അക്കൗണ്ടിലാണോ വിവരങ്ങൾ നൽകുന്നത് എന്ന കാര്യം ഉറപ്പാക്കണം. സുരക്ഷിതമല്ലാത്ത സൈറ്റുകളിൽ കാർഡ് വിവരം നൽകിയ മലയാളികളടക്കം ഒട്ടേറെ പേർക്കു പണം നഷ്ടമായ പശ്ചാത്തലത്തിലാണ് […]