വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടികള്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി കുവൈറ്റ്.
കുവൈറ്റ് സിറ്റി: വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടികള്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി കുവൈറ്റ്. വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ കിംവതന്തികള്‍ പ്രചരിപ്പിക്കുകയും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും രാജ്യത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇവയ്‌ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ക്കിടയില്‍ തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ഭരണകൂടത്തിനും ജുഡീഷ്യറിക്കും എതിരേ വികാരം സൃഷ്ടിക്കുകയും ചെയ്യുന്ന നിരവധി വ്യാജ അക്കൗണ്ടുകളെ നിരീക്ഷിക്കാനും അവയ്ക്കു പിന്നില്‍ […]