പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പുള്ള ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ
അബൂദാബി– പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പുള്ള ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയതായി യുഎഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ അറിയിച്ചു. പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഇനി മുതൽ പുതിയ പോർട്ടൽ വഴിയാണ് സ്വീകരിക്കുകയെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. പാസ്പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് അധികൃതർ അറിയിച്ചു. പാസ്പോർട്ട് സേവാ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരം. ചിപ്പിൽ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കിയാണ് ഇ – പാസ്പോർട്ട് ലഭ്യമാക്കുക. […]












