മക്കയിൽ ചേരി വികസന പ്രദേശത്ത് കെട്ടിടം തകർന്നു വീണു തൊഴിലാളിക്ക് പരിക്ക്
മക്ക: മക്കയിലെ ചേരി വികസന പദ്ധതിയിലെ പ്രദേശത്ത് കെട്ടിടം തകർന്നു വീണു. വികസന പ്രദേശത്ത് കെട്ടിടം പൊളിക്കലിനിടെയും നീക്കം ചെയ്യലിനിടെയുമാണ് ഒരു കെട്ടിടം തകർന്നു വീണത്. സംഭവത്തിന്റെ വിശദീകരണം മക്കയിലെ ചേരി വികസന പദ്ധതി അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. Click here to join our WHATSAPP GROUP തിങ്കളാഴ്‌ച, പദ്ധതിയിലെ ഒരു കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് അധികൃതർ വിശദീകരണം നൽകിയത്. കെട്ടിടം തകർന്നതിന്റെ ഫലമായി ഒരു തൊഴിലാളിക്ക് നിസ്സാര പരിക്കേറ്റു. […]