നിയോമിൽ വൻ തൊഴിലവസരങ്ങൾ
ജിദ്ദ: സൗദി അറേബ്യയുടെ സ്വപ്ന നഗരമായ നിയോമിൽ അവസരങ്ങൾ. 500 ബില്യൺ ഡോളറിന്റെ നിയോം മെഗാ പ്രോജക്റ്റ് യാഥാർത്ഥ്യമാക്കുന്നതിന് ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെയാണ് ലക്ഷ്യമിടുന്നത്. ചെങ്കടൽ തീരുത്ത് വിശാലമായ സ്ഥലത്ത് നിർമ്മാണ ജോലികൾ തുടങ്ങിക്കഴിഞ്ഞു. ധനകാര്യം, പൊതു സുരക്ഷ, സ്പോർട്സ്, സ്ട്രാറ്റജി പ്ലാനിംഗ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിലാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. നൂതനമായ അവസരങ്ങളാണ് നിയോം വാഗ്ദാനം ചെയ്യുന്നതെന്ന് എക്‌സിക്യൂട്ടീവ് എച്ച്.ആർ ഡയറക്ടർ അമിൻ ബുഖാരി വെബ്‌സൈറ്റിൽ പറഞ്ഞു. ദ ലൈൻ, ഒക്സാഗോൺ എന്നിവയുൾപ്പെടെ നിയോം മേഖലിയിൽ […]












