കുവൈറ്റിൽ 2400 വിദേശ അധ്യാപകരുടെ ഇഖാമ (റസിഡൻസി പെർമിറ്റ്) റദ്ദാക്കുന്നു
കുവൈത്ത് സിറ്റി- കുവൈത്തില്‍ 2,400 ഓളം വിദേശ അധ്യാപകരുടെ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സ്വദേശികളെ നിയമിക്കുന്നതിനായി ഇതിനകം ജോലിയില്‍നിന്ന് പിരിച്ചുവിട്ട 1,900 അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ താമസ പെര്‍മിറ്റ് റദ്ദാക്കാനാണ് ആവശ്യപ്പെട്ടത്. 500 പേര്‍ കൂടി രാജിക്കത്ത് സമര്‍പ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ദിനപത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. ഈ അധ്യയന വര്‍ഷാവസാനത്തോടെ ജോലി നിര്‍ത്തുന്ന കുവൈത്ത് ഇതര അധ്യാപകര്‍ക്ക് പിഴയോ ഫീസോ ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ എത്രയും […]













