തണുപ്പ് കഠിനമായതോടെ തുറൈഫിൽ തൊഴിലില്ലാതെ പ്രവാസികൾ
തുറൈഫ്- തണുപ്പ് കഠിനമായതോടെ തൊഴിലില്ലാതെ തുറൈഫ് നഗരത്തിലും സമീപങ്ങളിലും പ്രവാസികൾ ബുദ്ധിമുട്ടുന്നു. വിവിധ ജോലികൾ ചെയ്തു വന്നിരുന്ന അനേകം തൊഴിലാളികളാണ് ജോലിയില്ലാതെ റൂമുകളിൽ കഴിയുന്നത്. തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ദിവസവും അഞ്ചോ ആറോ പേരെങ്കിലും ജോലിയില്ലാതെ വെറുതെ ഇരിക്കുന്നതായി പരിഭവം പറയുന്നു. പ്രധാനമായും കമ്പനികളിൽ താത്കാലിക ജോലിക്ക് പോയിരുന്നവർ, കിട്ടുന്ന എന്ത് ജോലിയും എടുത്തു കൊണ്ടിരുന്നവർ, കെട്ടിട നിർമാണ ജോലിക്കാർ, പെയിന്റിംഗ് വർക്ക് എടുക്കുന്നവർ, പ്ലംബിംഗ് തൊഴിലാളികൾ, കയറ്റിറക്ക് ജോലിക്കാർ തുടങ്ങി വിവിധ രംഗങ്ങളിൽ ജോലി എടുത്തിരുന്നവരാണ് […]