കഴിഞ്ഞ വര്ഷം സൗദിയിലേക്ക് 43.4 ലക്ഷം ടണ് പച്ചക്കറികളും പഴവര്ഗങ്ങളും ഇറക്കുമതി ചെയ്തതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം
ജിദ്ദ – കഴിഞ്ഞ വര്ഷം സൗദിയിലേക്ക് 43.4 ലക്ഷം ടണ് പച്ചക്കറികളും പഴവര്ഗങ്ങളും ഇറക്കുമതി ചെയ്തതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. 23.7 ലക്ഷത്തിലേറെ ടണ്പച്ചക്കറികളും 19.6 ലക്ഷത്തിലേറെ ടണ് പഴവര്ഗങ്ങളും 2024 ല് വിദേശ രാജ്യങ്ങളില് നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തു. കഴിഞ്ഞ കൊല്ലം 4,68,600 ടണ് വാഴപ്പഴം ഇറക്കുമതി ചെയ്തു. ഇതിന്റെ 68.3 ശതമാനവും ഇക്വഡോറില് നിന്നായിരുന്നു. ഇക്വഡോറില് നിന്ന് 3,20,200 ടണ് വാഴപ്പഴം ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്ത് ഫിലിപ്പൈന്സ് ആണ്. […]