സഊദി കാപ്പിയുടെ പ്രതിദിന ഉപഭോഗം 15 കപ്പിൽ കൂടരുതെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
റിയാദ്: സഊദി കാപ്പിയുടെ പ്രതിദിന ഉപഭോഗം 15 കപ്പിൽ കൂടരുതെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുതിർന്നവർക്ക്(എസ്എഫ്ഡിഎ) മുന്നറിയിപ്പ് നൽകി. ഒരു കപ്പ് സൗദി കാപ്പിയിൽ 26 കഫീൻ അടങ്ങിയിട്ടുണ്ടെന്നും പ്രതിദിന ഉപഭോഗ നിരക്ക് 400 മില്ലിഗ്രാമിൽ കൂടാൻ പാടില്ലെന്നുമാണ് നിഗമനം. അതോറിറ്റിയിലെ ദേശീയ പോഷകാഹാര സമിതിയുടെ ശാസ്ത്രീയ തെളിവുകളുടെ അവലോകനങ്ങൾ അനുസരിച്ചാണ് അതോറിറ്റി പ്രസ്താവന. കാപ്പിയും അതിന്റെ ഘടകങ്ങളായ ഏലം, ഗ്രാമ്പൂ, കുങ്കുമപ്പൂവ്, ഇഞ്ചി എന്നിവ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ വായു കടക്കാത്ത പാത്രത്തിലോ സെറാമിക് […]