ആദ്യമായി തുടര്ച്ചയായി നാലു പാദങ്ങളില് സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്പാദനം ഒരു ട്രില്യണ് റിയാല് കവിഞ്ഞു
ജിദ്ദ:ചരിത്രത്തില് ആദ്യമായി തുടര്ച്ചയായി നാലു പാദങ്ങളില് സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്പാദനം ഒരു ട്രില്യണ് റിയാല് കവിഞ്ഞതായി ഇതുമായി ബന്ധപ്പെട്ട കണക്കുകള് വ്യക്തമാക്കുന്നു. ഈ വര്ഷം ആദ്യ പാദത്തില് മൊത്തം ആഭ്യന്തരോല്പാദനം 1.005 ട്രില്യണ് റിയാലായിരുന്നു. കഴിഞ്ഞ വര്ഷം രണ്ടാം പാദത്തില് 1.09 ഉം മൂന്നാം പാദത്തില് 1.07 ഉം നാലാം പാദത്തില് 1.02 ഉം ട്രില്യണ് റിയാലായിരുന്നു മൊത്തം ആഭ്യന്തരോല്പാദനം.ആദ്യ പാദത്തില് സൗദി അറേബ്യ 3.8 ശതമാനം സാമ്പത്തിക വളര്ച്ച കൈവരിച്ചു. ആദ്യ പാദത്തില് 3.9 […]














