റിയാദ് മെട്രോ മാർച്ചിൽ ഉദ്ഘാടനം
റിയാദ് – മെട്രോയും ബസ് സർവീസ് ശൃംഖലകളും അടങ്ങിയ റിയാദ് പൊതുഗതാഗത പദ്ധതി അടുത്ത മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് റിയാദ് റോയൽ കമ്മീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽമുഹ്സിൻ അൽറശീദ് പറഞ്ഞു. തുടക്കത്തിൽ ബസ് സർവീസുകളാണ് ആരംഭിക്കുക. പിന്നീട് മെട്രോയിലെ വിവിധ ലൈനുകളിൽ സർവീസുകൾ തുടങ്ങും. റിയാദ് മെട്രോയും പൊതുഗതാഗത സംവിധാനവും ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ പദ്ധതികളിൽ ഒന്നാണ്. കോവിഡ് മഹാമാരി വ്യാപനം കാരണമാണ് റിയാദ് പൊതുഗതാഗത പദ്ധതിക്ക് കാലതാമസം നേരിട്ടത്. തലസ്ഥാന നഗരിയിലെ ജനസംഖ്യാ […]