അബ്ശിറിൽ പുതിയ രണ്ടു സേവനങ്ങൾ കൂടി
ജിദ്ദ:ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിൽ സിവിൽ അഫയേഴ്സ് വിഭാഗം പുതുതായി രണ്ടു സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ, കേടായ സൗദി തിരിച്ചറിയൽ കാർഡിനു പകരം ബദൽ കാർഡ് ഇഷ്യു ചെയ്യൽ എന്നീ സേവനങ്ങളാണ് അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. സൗദി ജവാസാത്ത് മേധാവിയും സിവിൽ അഫയേഴ്സ് ആക്ടിംഗ് അണ്ടർ സെക്രട്ടറിയുമായ ജനറൽ സുലൈമാൻ അൽയഹ്യ പുതിയ സേവനങ്ങൾ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ, ഡിജിറ്റൽ രേഖകളുടെ വെരിഫിക്കേഷൻ, വാഹന […]













