മൂന്നു മാസത്തിനിടെ 56 ആരോഗ്യ സ്ഥാപനങ്ങൾക്ക് പൂട്ടുവീണു
റിയാദ്- വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന 56 ആരോഗ്യ സ്ഥാപനങ്ങൾ നിയമ ലംഘനങ്ങൾക്ക് ഈ വർഷം മൂന്നാം പാദത്തിൽ സൗദി ആരോഗ്യ മന്ത്രാലയം അടപ്പിച്ചു. മൂന്ന് ആശുപത്രികളും 37 പോളിക്ലിനിക്കുകളും ഒരു ഫാർമസിയും 15 മറ്റ് ആരോഗ്യ സ്ഥാപനങ്ങളുമാണ് നിയമ ലംഘനങ്ങൾ അവസാനിപ്പിച്ച് പദവികൾ ശരിയാക്കുന്നതു വരെ താൽക്കാലികമായി അടപ്പിച്ചത്. ഇക്കാലയളവിൽ 551 ആരോഗ്യ പ്രവർത്തകർക്കെതിരെയും മന്ത്രാലയം ശിക്ഷാ നടപടികൾ സ്വീകരിച്ചു. മൂന്നു മാസത്തിനിടെ 3093 ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെയും ശിക്ഷാ നടപടികൾ സ്വീകരിച്ചു. ആശുപത്രികളുടെ ഭാഗത്ത് 37 ഉം […]