ടിക്കറ്റ് നിരക്ക് 3000 റിയാൽ പല പ്രവാസികളും അവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാൻ സാധിക്കാതെ നിരാശയിൽ
Abha-വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതോടെ അവധി ലഭിച്ചിട്ടും നാട്ടിൽ പോകാനാവാതെ നിരവധി മലയാളികൾ നിരാശയിൽ. രണ്ട് വർഷത്തിലേറെ നീണ്ടുനിന്ന കോവിഡ് കാലത്തെ ദുരിതങ്ങൾ കാരണം പലരും നാട്ടിലേക്കുള്ള യാത്ര നീട്ടിവെച്ചതായിരുന്നു. ഇത്തവണയെങ്കിലും ഈദ് ദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ആഗ്രഹിച്ചവർക്ക് വർധിച്ച ടിക്കറ്റ് നിരക്ക് വിഘാതമായി. ഇപ്പോഴത്തെ നിരക്ക് പ്രകാരം ഒരു ലക്ഷം രൂപയോളവും അതിലധികവും വേണം വൺവേ യാത്രക്ക് മാത്രം. ഓരോ ആഘോഷ വേളകളിലും അവധിക്കാലങ്ങളിലും അനിയന്ത്രിതമായി വരുത്തുന്ന ടിക്കറ്റ് വർധന പ്രവാസി സമൂഹത്തെ തെല്ലൊന്നുമല്ല […]














