റിയാദ് പൊതുഗതാഗത ബസുകൾ മാർച്ചിൽ സർവീസ് ആരംഭിക്കും
റിയാദ്: റിയാദ് പൊതുഗതാഗത ബസുകൾ മാർച്ചിൽ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസർ അറിയിച്ചു. കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് ബസ് സർവീസ് നടത്തുന്നത്. ട്രെയിനുകളും ബസുകളും അടങ്ങുന്ന, 22.5 ബില്യൺ ഡോളർ ചിലവ് വരുന്ന ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയായി കണക്കാക്കപ്പെടുന്നു. റിയാദ് മെട്രോ വരും മാസങ്ങളിൽ സർവീസ് നടത്തുമെന്ന് സകാത്ത്, ടാക്സ്, കസ്റ്റംസ് കോൺഫറൻസിനെ അഭിസംബോധന ചെയ്ത് അൽ ജാസർ പറഞ്ഞു. […]