സൗദിയിൽ കാർഷിക മേഖലയിൽ മൊത്തം ആഭ്യന്തരോൽപാദനം കഴിഞ്ഞ വർഷം 10,000 കോടിയായി ഉയർന്നു
ജിദ്ദ:സൗദിയിൽ കാർഷിക മേഖലയിൽ മൊത്തം ആഭ്യന്തരോൽപാദനം കഴിഞ്ഞ വർഷം 10,000 കോടിയായി ഉയർന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. ഇത് സർവകാല റെക്കോർഡ് ആണ്. നിരവധി കാർഷിക വിളകളിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്. സുസ്ഥിര കാർഷിക വികസനം പ്രോത്സാഹിപ്പിക്കാനും ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യാനും പ്രകൃതി, പാരിസ്ഥിതിക വിഭവങ്ങൾ സംരക്ഷിക്കാനുമുള്ള കാര്യക്ഷമത വർധിപ്പിക്കാനും സൗദി അറേബ്യ നിരവധി തന്ത്രങ്ങളും സംരംഭങ്ങളും പരിപാടികളും അംഗീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ മൻസൂർ അൽമുശൈത്തി […]













