ജിദ്ദ ഇസ്‌ലാമിക് തുറമുഖത്ത് മൂന്നു ക്രെയിനുകൾകൂടി സ്ഥാപിക്കുന്നു.
ജിദ്ദ : ചരക്ക് നീക്കം വർധിപ്പിക്കാനും ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്താനും ജിദ്ദ ഇസ്‌ലാമിക് തുറമുഖത്ത് മൂന്നു കൂറ്റൻ ക്രെയിനുകൾകൂടി സ്ഥാപിക്കുന്നു. ജിദ്ദ തുറമുഖത്തെ നോർത്ത് കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തിപ്പിക്കുന്ന തന്ത്രപരമായ പങ്കാളിയായ റെഡ്‌സീ ഗെയ്റ്റ് ടെർമിനൽ കമ്പനിയാണ് റിമോട്ട് കൺട്രോൾ രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന മൂന്നു ക്രെയിനുകൾ സ്ഥാപിക്കുന്നത്. പുതിയ ക്രെയിനുകൾ എത്തിയതോടെ ജിദ്ദ തുറമുഖത്തെ നോർത്ത് കണ്ടെയ്‌നർ ടെർമിനലിലെ ക്രെയിനുകളുടെ എണ്ണം 24 ആയി ഉയർന്നതായി സൗദി പോർട്ട്‌സ് അതോറിറ്റി പറഞ്ഞു. നോർത്ത് കണ്ടെയ്‌നർ ടെർമിനൽ […]