രണ്ടു ലക്ഷം ദിര്ഹത്തിന്റെ ചെക്ക് അടങ്ങിയ പേഴ്സ്; ഉടമക്ക് തിരികെ നൽകിയ വിദ്യാർത്ഥിയെ ആദരിച്ച് ദുബൈ പോലീസ്
ദുബൈ – വീണുകിട്ടിയ, പഴ്സ് തിരികെ നല്കി മാതൃകയായ ദുബായ് സെക്കന്ഡറി സ്കൂള് വിദ്യാര്ഥിയായ ഈസ അബ്ബാസ് മുഹമ്മദ് അബ്ദുല്ലയെ ദുബൈ പോലീസ് ആദരിച്ചു.പണവും രണ്ടു ലക്ഷം ദിര്ഹത്തിന്റെ ചെക്കും അടങ്ങിയ പഴ്സാണ് വിദ്യാര്ഥി ഉടമക്ക് തിരികെ നല്കി മാതൃകയായത്. അല്ഖുസൈസ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര് സ്കൂള് സന്ദര്ശിക്കുകയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മുന്നില് വെച്ച് ഈസ അബ്ബാസിന്റെ സത്യസന്ധതയെ ആദരിക്കുകയായിരുന്നു. അല്ഖുസൈസ് പോലീസ് സ്റ്റേഷന് ഡെപ്യൂട്ടി ഡയറക്ടര് ലെഫ്റ്റനന്റ് കേണല് അഹ്മദ് അല്ഹാശിമി, ലെഫ്റ്റനന്റ് കേണല് നാസര് […]














