സൗദിയിൽ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെയുള്ള ഇൻഷുറൻസ് കവറേജ്
മക്ക – വിദേശങ്ങളിൽ നിന്ന് വരുന്ന ഉംറ തീർഥാടകർക്കുള്ള നിർബന്ധിത ഇൻഷുറൻസ് പോളിസി പ്രകാരം ഒരു ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജ് ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. വിസാ ഫീസിനൊപ്പം ഉൾപ്പെടുത്തിയാണ് ഇൻഷുറൻസ് പോളിസി നിരക്ക് ഈടാക്കുന്നത്. അടിയന്തിര ആരോഗ്യ പ്രശ്നങ്ങൾ, പെട്ടെന്നുണ്ടാകുന്ന കോവിഡ്-19 ബാധ, അപകടങ്ങൾ, മരണങ്ങൾ, വിമാന സർവീസുകൾക്ക് കാലതാമസം നേരിടൽ, സർവീസ് റദ്ദാക്കൽ എന്നീ സാഹചര്യങ്ങളിലെല്ലാം ഇൻഷുറൻസ് പോളിസി പ്രകാരമുള്ള […]