ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം സ്‌പോൺസർഷിപ് മാറാൻ സാധിക്കുമോ?
ചോദ്യം : ഫൈനൽ എക്‌സിറ്റ് അടിച്ചശേഷം സ്‌പോൺസർഷിപ് മാറാൻ സാധിക്കുമോ? ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം 60 ദിവസം കൂടി രാജ്യത്തു തങ്ങാം. അതിനുള്ളിൽ രാജ്യം വിടണമെന്നാണ് നിയമം. ഇനി 60 ദിവസത്തിനുള്ളിൽ പോകാതിരിക്കുകയും ഫൈനൽ എക്‌സിറ്റ് റദ്ദാക്കുകയും ചെയ്യാതിരുന്നാൽ ആയിരം റിയാൽ പിഴ നൽകേണ്ടിവരും. 60 ദിവസത്തിനുള്ളിലാണെങ്കിൽ സ്‌പോൺസർക്ക് അദ്ദേഹത്തിന്റെ അബ്ശിർ അല്ലെങ്കിൽ മുഖീം അക്കൗണ്ട് വഴി എക്‌സിറ്റ് റദ്ദാക്കാം. അപ്പോൾ പിഴ നൽകേണ്ടതില്ല. പക്ഷെ ഇഖാമക്ക് കാലാവധി […]