മക്കയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം വരുന്നു
മക്ക: പുനരുപയോഗ ഊർജ പദ്ധതിയുടെ ഭാഗമായി മക്ക മേഖലയിലെ അൽ ഷുഐബയിൽ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ സൗരോർജ്ജ നിലയം ആരംഭിക്കും. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പിന്തുണയുള്ള കൺസോർഷ്യം സഊദിയുമായി 35 വർഷത്തെ വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പുവെച്ചതായി സഊദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു. 1.75 ബില്യൺ ഡോളർ നിക്ഷേപ മൂല്യമുള്ള പദ്ധതി 2025 നാലാം പാദത്തോടെ വാണിജ്യ പ്രവർത്തനം ആരംഭിക്കുമെനാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള വൈദ്യുതോൽപ്പാദനം, ജലശുദ്ധീകരണം, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകൾ […]