ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ SAPTCO ബസ്റ്റാൻഡ് പുതിയ സ്ഥലത്തേക്ക് മാറുന്നു

ജിദ്ദ SAPTCO ബസ്റ്റാൻഡ് ഓഗസ്റ്റ് ഒന്നു മുതൽ സുലൈമാനിയ ഡിസ്ട്രിക്റ്റിലെ ട്രെയിൻ സ്റ്റേഷന് സമീപത്തേക്ക് മാറുന്നു പുതിയ ബസ്റ്റാന്റിന്റെ ലൊക്കേഷനും ഡീറ്റെയിൽസും ലഭിക്കാൻ താഴെയുള്ള ലിങ്കോ ക്യു ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്താൽ ലഭിക്കും https://www.google.com/maps/place/21%C2%B031’00.6%22N+39%C2%B014’42.2%22E/@21.5159883,39.245314,16z/data=!4m4!3m3!8m2!3d21.516841!4d39.245061

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ ടൂറിസം മേഖലയിൽ നിക്ഷേപം നടത്താൻ പുതിയ കമ്പനി സ്ഥാപിച്ചു

ജിദ്ദ:സൗദിയിൽ ടൂറിസം പദ്ധതികളിൽ വൻതോതിൽ നിക്ഷേപങ്ങൾ നടത്താൻ അസ്ഫാർ എന്ന പേരിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പുതിയ കമ്പനി സ്ഥാപിച്ചു. പ്രാദേശിക ടൂറിസം മേഖലയുടെ ശേഷികൾ വർധിപ്പിക്കാനും രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ ടൂറിസം പദ്ധതികൾ നടപ്പാക്കാനും നിക്ഷേപങ്ങൾ നടത്താനും ഹോസ്പിറ്റാലിറ്റി, വിനോദം, റീട്ടെയിൽ, ഭക്ഷണം തുടങ്ങിയ മേഖലകളിൽ ആകർഷകമായ കേന്ദ്രങ്ങൾ വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. സംയുക്ത നിക്ഷേപ പദ്ധതികളിലൂടെ സ്വകാര്യ മേഖലയെ ശാക്തീകരിക്കാനും ടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതിൽ കോൺട്രാക്ടർമാർക്കും ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും അവസരങ്ങൾ സൃഷ്ടിക്കാനും […]

Hajj Umrah SAUDI ARABIA - സൗദി അറേബ്യ

ഹജ്ജ് സേവന സ്ഥാപനങ്ങൾക്കും കമ്പനികൾക്കും എതിരെ ലഭിച്ചത് 8500-ലേറെ പരാതികൾ

മക്ക:ഇക്കഴിഞ്ഞ ഹജ് കാലത്ത് ഹജ് സേവന സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമെതിരെ തീർഥാടകരിൽനിന്ന് ഹജ്, ഉംറ മന്ത്രാലയത്തിന് 8,501 പരാതികൾ ലഭിച്ചു. ഇതിൽ 93 ശതമാനം പരാതികൾക്കും മന്ത്രാലയം പരിഹാരം കണ്ടു. ഏഴു ശതമാനം പരാതികളിൽ നടപടികൾ സ്വീകരിച്ചുവരികയാണ്. മോശം താമസസൗകര്യം, വൈദ്യുതി സ്തംഭനം, ഭക്ഷണ വിതരണത്തിന് കാലതാമസം നേരിടൽ, ജലവിതരണം മുടങ്ങൽ, ഗൈഡുമാർ ഇല്ലാതിരിക്കൽ, മോശം യാത്രാ സേവനം എന്നിവയെ കുറിച്ചാണ് തീർഥാടകരിൽ നിന്ന് ഏറ്റവുമധികം പരാതികൾ ലഭിച്ചത്. തീർഥാടകർക്ക് മികച്ച സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹജ്, ഉംറ […]

NEWS - ഗൾഫ് വാർത്തകൾ

സൗദി അറേബ്യ ഒമാനിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നു

ജിദ്ദ:ഒമാനിൽ നിക്ഷേപങ്ങൾ വർധിപ്പിക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു. ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി വൈസ് പ്രസിഡന്റ് മുൽഹിം അൽജറഫും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഡെപ്യൂട്ടി ഗവർണർ യസീദ് അൽഹുമൈദുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനും അനുബന്ധ സ്ഥാപനങ്ങൾക്കും ധാരണാപത്രം വിവിധ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നു. ഇതിലൂടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് ഒമാനിൽ നിരവധി മികച്ച നിക്ഷേപാവസരങ്ങൾ ലഭ്യമാക്കുകയും ഒമാനിൽ ഫണ്ട് നിക്ഷേപങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഒമാനിലെ ഏതാനും മേഖലകളിൽ […]

SAUDI LAW - സൗദി നിയമങ്ങൾ

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ

റിയാദ്- സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച തൊഴില്‍ നിയമം വൈകാതെ നടപ്പിലാക്കും. ഇതനുസരിച്ച് തൊഴിലാളികള്‍ ജോലി ചെയ്യുന്ന വീട്ടിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് രണ്ടായിരം റിയാല്‍ വരെ പിഴയീടാക്കാവുന്നതോ സൗദിയില്‍ തൊഴില്‍ വിലക്കെര്‍പ്പെടുത്താവുന്നതോ രണ്ടു ശിക്ഷയും ഒരുമിച്ചു നല്‍കാവുന്നതോ ആയ കുറ്റകൃത്യങ്ങളില്‍ പെടും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിശ്ചയിക്കപ്പെടാത്തതോ അവരുടെ ആരോഗ്യത്തിനു ഭീഷണിയായേക്കാവുന്നതോ അഭിമാനത്തിനു ക്ഷതം വരുത്തുന്നതോ ആയ തൊഴിലെടുക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുന്നതും കുറ്റകരമായിരിക്കും. വീട്ടുജോലിക്കാര്‍ കുടുംബാംഗങ്ങളെയോ കുട്ടികളെയോ പ്രായം ചെന്നവരെയോ ദ്രോഹിക്കുന്നതും വീട്ടിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിക്കുന്നതും […]

SAUDI ARABIA - സൗദി അറേബ്യ

ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ 812 കോടി റിയാലിന്റെ (216 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ 812 കോടി റിയാലിന്റെ (216 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 740 കോടി റിയാല്‍ (196 കോടി ഡോളര്‍) ആയിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 10.2 ശതമാനം തോതില്‍ വര്‍ധിച്ചു. ഏഴു പാദവര്‍ഷത്തിനിടെ സൗദിയിലെത്തുന്ന ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് […]

SAUDI ARABIA - സൗദി അറേബ്യ

ബിനാമി ബിസിനസ് കേസ് പ്രതികളെ കോടതികൾക്ക് ശിക്ഷകളിൽനിന്ന് ഒഴിവാക്കാവുന്നതാണെന്നും ഏഴു വ്യവസ്ഥകൾ ബാധകമാണെന്നും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വ്യക്തമാക്കി.

ജിദ്ദ – ബിനാമി ബിസിനസ് കേസ് പ്രതികളെ കോടതികൾക്ക് ശിക്ഷകളിൽനിന്ന് ഒഴിവാക്കാവുന്നതാണെന്നും ഇതിന് ഏഴു വ്യവസ്ഥകൾ ബാധകമാണെന്നും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വ്യക്തമാക്കി. ബിനാമി ബിസിനസിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്ന സമയത്ത് കുറ്റം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നതാണ് വ്യവസ്ഥകളിൽ ഒന്നാമത്തെത്. ബന്ധപ്പെട്ട വകുപ്പുകൾ കണ്ടെത്തുന്നതിനു മുമ്പായി താൻ ബിനാമി ബിസിനസ് കുറ്റകൃത്യം നടത്തിയതായും ബിനാമി ബിസിനസിലെ പാർട്ണർമാരും അല്ലാത്തവരുമായ കുറ്റവാളികളെ കുറിച്ചും വാണിജ്യ മന്ത്രാലയത്തെ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ബിനാമി ബിസിനസിനെ കുറിച്ച് സ്വയം പരാതി നൽകാൻ […]

UAE - യുഎഇ

യുഎഇ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ ‘യു.എ.ഇ’ വെബ്സൈറ്റിന് വൻ സ്വീകാര്യത

ഇതുവരെ സന്ദർശിച്ചത് 1.4 കോടി പേർ ദുബൈ: സർക്കാർ സേവനങ്ങളും വിവരങ്ങ ളും ഒരു കുടക്കീഴിൽ ഒരുക്കുന്നതിന്റെ ഭാഗമായി സംവിധാനിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘യു.എഇ’ വെബ്സൈറ്റിന് വൻ സ്വീകാര്യത. കഴിഞ്ഞ ആറു മാസത്തിനിടയി ൽ 91 ലക്ഷം പേർ വെബ്സൈറ്റ് സന്ദർശിച്ച തായി ടെലി കമ്യൂണിക്കേഷൻ ആൻഡ് ഡിജി റ്റൽ ഗവൺമെന്റ് അതോറിറ്റി(ടി.ഡി.ആർ.എ) അറിയിച്ചു. ഇതോടെ ആകെ സന്ദർശകരുടെ എണ്ണം 1.4 കോടിയായി. ശരാശരി പേജ് കാ ഴ്ചകളുടെ എണ്ണത്തിൽ കഴിഞ്ഞ മാസങ്ങളി ൽ 3.52 […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഇഖാമയിലെ തെറ്റായ വിവരങ്ങൾ തിരുത്താൻ അവസരം

ഇഖാമയിലെ തെറ്റുകൾ ജവാസാത്ത് (പാസ്‌പോർട്ട്) ഓഫീസ് വഴി തിരുത്താം. നിങ്ങളുടെ സ്‌പോൺസർ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധി അതിനായി ജവാസാത്ത് ഓഫീസിനെ സമീപിക്കുകയാണ് വേണ്ടത്. മുൻകൂട്ടി അനുമതി തേടി വേണം ജവാസാത്ത് ഓഫീസിൽ പോകാൻ. നിങ്ങളുടെ ഒറിജിനൽ പാസ്‌പോർട്ടും ഇഖാമയുമായി ബന്ധപ്പെട്ട ഓഫീസറെ ജവാസാത്ത് ഓഫീസിൽ സന്ദർശിച്ച് കാര്യം ഉണർത്തിയാൽ അതു തിരുത്തി ലഭിക്കും. ഇതോടൊപ്പം അബ്ശിർ അക്കൗണ്ടിലും തിരുത്തൽ നടത്തും. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

OMAN - ഒമാൻ

സുപ്രധാന പരിഷ്കരണങ്ങളുമായി ഒമാനിൽ പുതിയ തൊഴിൽ നിയമം

മസ്‌കറ്റ്: സുപ്രധാന പരിഷ്‌കരണങ്ങളുമായി ഒമാനില്‍ പുതിയ തൊഴില്‍ നിയമത്തിന് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നല്‍കി. തൊഴില്‍ സമയം എട്ടു മണിക്കൂറാക്കി പരിമിതപ്പെടുത്തല്‍, സിക്ക് ലീവ് വര്‍ധിപ്പിക്കല്‍, പുരുഷന്‍മാര്‍ക്ക് പിതൃത്വ അവധി എന്നിങ്ങനെ വിവിധ പരിഷ്‌കരണങ്ങളാണ് പുതിയ തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുന്നത്. തൊഴിലാളി ക്ഷേമവും തൊഴിലുടമയുടെ അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ തൊഴില്‍ നിയമം തയ്യാറാക്കിയിട്ടുള്ളത്. തൊഴില്‍ സംബന്ധമായ എല്ലാ വിഷയങ്ങളും പത്ത് ഖണ്ഡികകളിലായി പ്രതിപാദിക്കുന്നു. ഇതനുസരിച്ച് എട്ടു മണിക്കൂറായിരിക്കും ജോലി സമയം. […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിലേക്ക് നോർക്ക വഴിയുള്ള തൊഴിലവസരങ്ങളെ കുറിച്ച് അറിയാം

നോർക്ക വഴി റിക്രൂട്ട്മെന്റ് തിരുവനന്തപുരം: സഊദിയില്‍ ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്. സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരമുളളത്. ചുവടെ പറയുന്ന സ്പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. അനസ്തേഷ്യ കൺസൾട്ടന്റ്കാർഡിയാക് സർജറി/കാർഡിയോളജി,എമർജൻസി മെഡിസിൻ കൺസൾട്ടന്റ്,എൻഡോസ്കോപ്പിക് സർജറി,ഇഎൻടി, ഇഎൻടി / സ്പീച്ച് പാത്തോളജിസ്റ്റ്,ഫാമിലി മെഡിസിൻ,ഫാമിലി മെഡിസിൻ / ഡയബറ്റിസ് രോഗങ്ങൾ,ജനറൽ സർജറി, ഇന്റേണൽ സർജറി / കരൾ, പാൻക്രിയാറ്റിക് […]

SAUDI ARABIA - സൗദി അറേബ്യ

സൗദിയിലേക്കുള്ള തൊഴിൽ വിസ പരീക്ഷയ്ക്ക് കേരളത്തിലും സെൻറർ ആരംഭിച്ചു

കൊച്ചി: സഊദിയിലേക്ക് പുതിയ തൊഴിൽ വിസകളിൽ പോകുന്നവർക്കുള്ള തൊഴിൽ നൈപുണ്യ പരീക്ഷക്ക് കേരളത്തിലും സെന്റർ ലഭ്യമായി. ഇത് തൊഴിലന്വേഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇത് വരെ ഇതിനായി മുംബൈയിലോ കേരളത്തിന്‌ പുറത്തെ മറ്റു പരീക്ഷ കേന്ദ്രങ്ങളിലോ പോകേണ്ടിയിരുന്നു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കൊച്ചിയിൽ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനു കീഴിലുള്ള എസ്പോയർ അക്കാദമിയിൽ ആണ് തൊഴിൽ നൈപുണ്യ പരീക്ഷക്ക് സെന്റർ കേരളത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. തൊഴിൽ മന്ത്രാലയത്തിന് കീഴിലെ വെരിഫിക്കേഷൻ പ്രോഗ്രാം […]

SAUDI LAW - സൗദി നിയമങ്ങൾ

12 രാജ്യങ്ങളിൽ കൂടി സൗദിയിൽ ഈ വിസ നടപ്പാക്കുന്നു

റിയാദ്- സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശന, തൊഴില്‍, താമസ വിസകള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന രീതി 12 രാജ്യക്കാര്‍ക്ക് കൂടി ഒഴിവാക്കുന്നു. രണ്ട് മാസം മുമ്പ് ഇന്ത്യയടക്കം ഏഴ് രാജ്യങ്ങള്‍ക്ക് നടപ്പാക്കിയതിന്റെ തുടര്‍ച്ചയാണിത്. പാകിസ്ഥാന്‍, യമന്‍, സുഡാന്‍, ഉഗാണ്ട, ലബനാന്‍, നേപ്പാള്‍, തുര്‍ക്കി, ശ്രീലങ്ക, കെനിയ, മൊറോക്കോ, തായ്‌ലന്റ്, വിയറ്റ്‌നാം എന്നീ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം പേപ്പര്‍ വിസ നടപ്പാക്കുന്നത്. ഇന്ത്യ, യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ബംഗ്ലാദേശ് എന്നീ […]

SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

വാറ്റ് നിയമലംഘകാർക്കുള്ള പിഴയിളവ് ഡിസംബർ 31 വരെ ദീർഘിപ്പിച്ചു

ജിദ്ദ – നികുതി നിയമ ലംഘകര്‍ക്കുള്ള പിഴയിളവ് അടുത്ത ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കൊറോണ മഹാമാരിയുടെ ഫലമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തെ പ്രഖ്യാപിച്ച പിഴയിളവ് മെയ് 31 ന് അവസാനിച്ചിരുന്നു. ഇതാണിപ്പോള്‍ വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.നികുതി സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തല്‍, നികുതി അടക്കുന്നതില്‍ കാലതാമസം വരുത്തല്‍, നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം വരുത്തല്‍, ഇലക്‌ട്രോണിക് ഇന്‍വോയ്‌സുമായും മൂല്യവര്‍ധിത നികുതിയുമായും ബന്ധപ്പെട്ട മറ്റു […]

SAUDI ARABIA - സൗദി അറേബ്യ

അബ്ഷിര്‍ പേരിൽ വ്യാജ സന്ദേശങ്ങള്‍ വ്യാപകമാകുന്നു. അറിയാത്ത ലിങ്ക് വഴി യാതൊരുവിധ പണമിടപാട് നടത്തരുതെന്ന് മുന്നറിയിപ്പ്

റിയാദ്- ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിര്‍ അതിന്റെ ഗുണഭോക്താക്കള്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ അഭ്യര്‍ഥിക്കുന്ന ഇ മെയിലുകള്‍ അയക്കുകയോ പണം അടയ്ക്കാനുള്ള ലിങ്കുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാറില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ിത്തരം സന്ദേശങ്ങള്‍ വ്യാജമായിരിക്കും. അവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് അബ്ഷിര്‍ അഭ്യര്‍ഥിച്ചു.www.absher.sa എന്ന വെബ്‌സൈറ്റിലൂടെ മാത്രമേ പോര്‍ട്ടലിന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാവൂ.യൂസര്‍ നെയിമും പാസ്‌വേഡുകളും സ്ഥിരീകരണ കോഡുകളും ഏതെങ്കിലും സ്ഥാപനവുമായോ വ്യക്തിയുമായോ പങ്കിടരുതെന്നും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും തട്ടിപ്പിന് ഇരയാകാതിരിക്കുന്നതിനും സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ […]

error: Content is protected !!