ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം 22% ആയി ഉയർന്നു. ഏറ്റവും കൂടുതൽ ബഹ്റൈനിലും സൗദിയിലും
ജിദ്ദ:ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം 22 ശതമാനമായി ഉയർന്നതായി ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ സ്വദേശിവൽക്കരണം ഏറ്റവും കൂടുതൽ ബഹ്റൈനിലും സൗദിയിലുമാണ്. ബഹ്റൈനിൽ 28.3 ഉം സൗദിയിൽ 25.3 ഉം ശതമാനമാണ് സ്വദേശിൽക്കരണം. ഏറ്റവും കുറവ് ഖത്തറിലാണ്. ഖത്തറിൽ 5.7 ശതമാനം മാത്രമാണ് സ്വദേശിവൽക്കരണം. ഒമാനിൽ 21.8 ശതമാനവും കുവൈത്തിൽ 16.3 ശതമാനവുമാണ് സ്വദേശിവൽക്കരണം. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ ആകെ തൊഴിലാളികൾ നാലു ശതമാനം […]













