സൗദിയിലെ വിമാനത്താവളങ്ങളിൽ ആരംഭിക്കുന്ന ബസ് സർവീസ് പ്രവാസികളായ മലയാളികൾക്ക് വലിയ ആശ്വാസമായിരിക്കും
ജിദ്ദ:സൗദിയിലെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും നഗരങ്ങൾക്കുമിടയിൽ ഷട്ടിൽ ബസ് സർവ്വീസ് ഏർപ്പെടുത്തുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി ജനറൽ ട്രൻസ്‌പോർട്ട് അതോറിറ്റി വെളിപ്പെടുത്തി. സൗദിയിലെ വിവിധ പ്രവിശ്യകളിലായി സ്ഥിതി ചെയ്യുന്ന 13 അന്താരാഷ്ട്രാ വിമാനങ്ങളിൽ നിന്നും അതാതു നഗരങ്ങളിലേക്കും തിരിച്ചുമുള്ള ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനു വേണ്ടിയാണ് സർവ്വീസ് ഏർപ്പെടുത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാമുള്ള സന്ദർശകരുടെ കടന്നുവരവ് എളുപ്പമാക്കുന്നതിന് നഗരങ്ങൾക്കും വിമാനത്താവളങ്ങൾക്കുമിടയിലുള്ള ശക്തവും സുസ്ഥിരവുമായ യാത്ര സൗകര്യം അനിവാര്യമാണ്. വിദേശികളും സ്വദേശികളും സന്ദർശകരുമായ യാത്രക്കാരുടെയെല്ലാം സുരക്ഷ വർദ്ധിപ്പിക്കുക, […]