സാമ്പത്തിക മേഖലയിൽ ഇന്ത്യ ബഹ്റൈൻ ബന്ധം കൂടുതൽ മെച്ചപ്പെടുത്തും
ബഹ്റെെൻ : ബഹ്‌റൈനിലേക്ക് പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സ്വീകരിച്ചു. വാണിജ്യ, വ്യവസായമന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു ആണ് ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ ഇവർ വിലയിരുത്തി. സാമ്പത്തിക മേഖലയിലും മൂലധന നിക്ഷേപത്തിലും സഹകരണം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ ഇവർ ചർച്ച ചെയ്തു. നയതന്ത്ര ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിനും, നിയുക്ത അംബാസഡർക്ക് മന്ത്രി ആശംസകൾ അറിയിച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നാണ്. […]














