മക്ക ഹറമിൽ ഫാസ്റ്റ് മൊബൈൽ ചാർജിങ് സേവനം നിലവിൽ വന്നു
മക്ക:വിശുദ്ധ ഹറമിൽ തീർഥാടകരുടെയും വിശ്വാസികളുടെയും ഇഅ്തികാഫ് ഇരിക്കുന്നവരുടെയും ഉപയോഗത്തിന് ഫാസ്റ്റ് മൊബൈൽ ചാർജർ സേവനവും നിലവിൽവന്നു. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് മൊബൈൽ ചാർജിംഗ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു. പവർ ബാങ്കുകളെ പോലെ പ്രവർത്തിക്കുന്ന ഏതാനും മൊബൈൽ ചാർജറുകൾ അടങ്ങിയ, മൊബൈൽ ചാർജർ ഉപയോഗിക്കേണ്ട രീതി വിശദീകരിക്കുന്ന എൽ.ഇ.ഡി സ്‌ക്രീൻ അടങ്ങിയ ഫിക്‌സഡ് ചാർജിംഗ് പ്ലാറ്റ്‌ഫോം ആണിതെന്ന് കിസ്‌വ കോംപ്ലക്‌സ് കാര്യങ്ങൾക്കും എൻജിനീയറിംഗ്, ടെക്‌നിക്കൽ കാര്യങ്ങൾക്കുമുള്ള ഹറംകാര്യ വകുപ്പ് ഉപമേധാവി എൻജിനീയർ സുൽത്താൻ […]