സൗദി കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തി.
റിയാദ് : സൗദി കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തി. റിപ്പോ നിരക്ക് നാലര ശതമാനത്തില്‍ നിന്ന് അഞ്ചു ശതമനമായും റിവേഴ്‌സ് റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ നിന്ന് നാലര ശതമാനമായുമാണ് ഉയര്‍ത്തിയത്. പ്രാദേശിക, ആഗോള വിപണികളിലെ സാമ്പത്തിക സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ പണസ്ഥിരത നിലനിര്‍ത്താനും സാമ്പത്തിക മേഖലാ സ്ഥിരതക്ക് പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തിയതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. മറ്റു ജി.സി.സി രാഷ്ട്രങ്ങളും വായ്പാ […]