ജുബൈലിന് സമീപം ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്; റിക്ടർ സ്കെയിലിൽ 4.4 തീവ്രത, ഭയപ്പെടാനില്ല
ജുബൈൽ- സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിന് സമീപം ഭൂകമ്പം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) റിപ്പോർട്ട് ചെയ്തു. ജുബൈലിൽ നിന്ന് 41 കിലോമീറ്റർ വടക്കുകിഴക്കായി സമുദ്രത്തിലാണ് റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. ഇന്ന് (2025 ഏപ്രിൽ 4 വെള്ളിയാഴ്ച) പുലർച്ചെ 2:39-നാണ് ഭൂകമ്പം സംഭവിച്ചത്. പ്രാഥമിക വിവരം അനുസരിച്ച് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഉപരിതലത്തിൽനിന്ന് പത്തുകിലോമീറ്റർ അടിയിലാണ്. ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ ഉപരിതലത്തിനടുത്തായതിനാൽ കൂടുതൽ ശക്തമായി അനുഭവപ്പെടും. […]