നിയമലംഘകാർക്കുള്ള റെയ്ഡ് ശക്തമാക്കി സൗദി സഹായിച്ചാൽ 15 വർഷം വരെ തടവ്
റിയാദ്- സൗദിയിലെ വിവിധ പ്രവിശ്യകളില് നിയമലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകള് ഊര്ജിതമാക്കി. രാജ്യത്തേക്കുള്ള അനധികൃത പ്രവേശനം, ഗതാഗതം, അഭയം നല്കല് എന്നിവ ഉള്പ്പെടെ നിയമലംഘകരെ സഹായിക്കുന്നതായി കണ്ടെത്തിയാല് പരമാവധി 15 വര്ഷം വരെ തടവും പത്ത് ലക്ഷം റിയാല് വരെ പിഴയും നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. വാഹനങ്ങള് കണ്ടുകെട്ടുകയും ചെയ്യും.താമസം, ജോലി, അതിര്ത്തി സുരക്ഷാ ചട്ടങ്ങള് ലംഘിച്ചതിന് അധികൃതര് ഒരാഴ്ചക്കിടെ 16,493 പേരെയാണ് അറസ്റ്റ് ചെയ്തത്.നവംബര് 3 മുതല് 9 വരെ, റെസിഡന്സി നിയമങ്ങള് […]