ഗോള ശാസ്ത്രജ്ഞർക്കും ഒരു പടി മുന്നിലായി സുദൈറിലെ മാസപ്പിറവി നിരീക്ഷകർ
റിയാദ്:സൗദി അടക്കമുള്ള അറബ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ചയാകുമെന്നും വ്യാഴാഴ്ച മാസപ്പിറവി കാണില്ലെന്നും കണക്കുകള്‍ നിരത്തിയുള്ള 25 പേരടങ്ങിയ ഗോളശാസ്ത്രജ്ഞരുടെ കൂട്ടായ്മയുടെ പ്രവചനം ശരിയായില്ല. വ്യാഴാഴ്ച സൂര്യനസ്തമിച്ചാല്‍ ചന്ദ്രന് 24 മിനുട്ട് ആകാശത്തുണ്ടാവുമെന്നും ആകാശം തെളിഞ്ഞു നിന്നാല്‍ മാസപ്പിറവി ദൃശ്യമാകുമെന്നുമുള്ള സുദൈറിലെ പ്രമുഖ മാസപ്പിറവി നിരീക്ഷകന് അബ്ദുല്ല അല്‍ഖുദൈരിയുടെ അഭിപ്രായം കൃത്യമായി പുലര്‍ന്നു. മാസപ്പിറവി ദൃശ്യമാകില്ലെന്നും ശനിയാഴ്ചയാണ് ഈദുല്‍ ഫിത്വറെന്നുമാണ് വ്യാഴാഴ്ച വൈകുന്നേരം വരെ 13 രാജ്യങ്ങളിലെ 25 ഗോളശാസ്ത്രജ്ഞര്‍ സംയുക്തമായി പറഞ്ഞിരുന്നത്. നഗ്ന നേത്രങ്ങള്‍, ടെലിസ്കോപ്പ് […]