റിയാദ് ബസ് സർവീസിന്റെ മൂന്നാംഘട്ടത്തിന് തുടക്കം
റിയാദ്:റിയാദിൽ നടപ്പാക്കുന്ന കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായതായി റിയാദ് റോയൽ കമ്മീഷൻ അറിയിച്ചു. സൗദി വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി പൊതുഗതാഗത വികസനത്തിലൂടെയും പൊതുഗതാഗത മേഖല മെച്ചപ്പെടുത്തുന്ന ഗുണപരമായ മാറ്റം സൃഷ്ടിക്കുന്നതിലൂടെയും തലസ്ഥാനത്തെ സാമ്പത്തികവും നഗരപരവുമായ പരിവർത്തനത്തിന്റെ പ്രധാന ഘടങ്ങളിൽ ഒന്നാണ് കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി. ഈ വർഷം മാർച്ചിലാണ് റിയാദ് ബസ് സർവീസിന് തുടക്കമായത്. സേവനം ആരംഭിച്ച് ആറു മാസത്തിനുള്ളിൽ 40 […]












