കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് ഏറ്റവും ഉയർന്ന തുക വിതരണം ചെയ്തത് അൽഉഥൈം മാർക്കറ്റ്സ്
ജിദ്ദ:സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കൂട്ടത്തിൽ കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് ഏറ്റവും ഉയർന്ന തുക വിതരണം ചെയ്തത് അൽഉഥൈം മാർക്കറ്റ്സ് ആണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും ഉയർന്ന തുക ലാഭവിഹിതമായി വിതരണം ചെയ്ത പത്തു കമ്പനികൾ ഓഹരിയൊന്നിന് 4.25 റിയാൽ മുതൽ 12.25 റിയാൽ വരെയാണ് വിതരണം ചെയ്തത്. ഈ പത്തു കമ്പനികളും കൂടി ആകെ 2340 കോടി റിയാൽ ഓഹരിയുടമകൾക്ക് കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി വിതരണം ചെയ്തു. അൽഉഥൈം […]