വേലക്കാരുടെ കഫാലമാറ്റം നാലു തവണ മാത്രം. പ്രവാസികൾ ശ്രദ്ധിക്കുക
റിയാദ് – ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് പരമാവധി നാലു തവണ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളൂവെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വേലക്കാരുടെ സ്‌പോൺസർഷിപ്പ്മാറ്റ നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഇതിന് നിലവിലുള്ള സ്‌പോൺസർ ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് കൈമാറാനുള്ള സന്നദ്ധത അബ്ശിർ വഴി അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം ഏഴു ദിവസത്തിനകം ഗാർഹിക തൊഴിലാളിയും പുതിയ സ്‌പോൺസറും സ്‌പോൺസർഷിപ്പ് മാറ്റത്തിന് അബ്ശിർ വഴി സമ്മതം അറിയിക്കണം. […]