സൗദിയിൽ കോവിഡ് ട്രാക്കിംഗ് നിർത്തി വെച്ചു
ജിദ്ദ: സഊദി അറേബ്യൻ ആരോഗ്യ മന്ത്രാലയം അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഡാഷ്‌ബോർഡിൽ കൊറോണ വൈറസ് അണുബാധ കേസുകൾ ട്രാക്കുചെയ്യുന്നതും എണ്ണം കാണിക്കുന്നതും നിർത്തിവച്ചു. അണുബാധയുടെ ഔദ്യോഗിക പ്രതിദിന കണക്കുകൾ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതിന് പകരം ഇനി മുതൽ വെബ്സൈറ്റിൽ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചെയ്യേണ്ട നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ആയിരിക്കും കാണിക്കുകയെന്ന് അൽ വതൻ പത്രം റിപ്പോർട്ട് ചെയ്തു. കൊവിഡ്-19 ന്റെ ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) പ്രഖ്യാപനത്തെ തുടർന്നാണ് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ലോകാരോഗ്യ […]