ആംബുലൻസിനു വഴിമാറിക്കൊടുക്കാൻ വേണ്ടി റെഡ് സിഗ്നൽ കട്ട് ചെയ്യുന്നത് നിയമ ലംഘനമല്ല.
റിയാദ്- ആംബുലൻസിനു വേണ്ടി സിഗ്നൽ കട്ട് ചെയ്യുന്നത് നിയമ ലംഘനമല്ല -സൗദി ഗതാഗത സുരക്ഷാ കമ്മിറ്റി ആംബുലൻസും സിവിൽ ഡിഫൻസ് വാഹനങ്ങളും അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് കടന്നു പോകാൻ വേണ്ടി സിഗ്നൽ കട്ട് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കില്ലെന്ന് സൗദി ഗതാഗത സുരക്ഷാ കമ്മിറ്റി അംഗം സ്വാലിഹ് അൽ ഗാംദി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവറുടെ പേരിൽ ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴ ചുമത്തുന്ന പക്ഷം സിഗ്നൽ കട്ട് ചെയ്ത സാഹചര്യം വ്യക്തമാക്കുന്ന […]